മാവേലിക്കര : എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയനിൽ മുൻ ഭാരവാഹികളുടെ കാലത്ത് പണം നഷ്ടപ്പെട്ട മൈക്രോ സ്വയം സഹായ സംഘങ്ങളുടെ കൺവീനർ, ജോയിൻ്റ് കൺവീനർ, സംഘാംഗങ്ങൾ, ബാങ്ക് നോട്ടീസും റവന്യൂ റിക്കവറി നോട്ടീസും ലഭിച്ചവർ തുടങ്ങിയവരുടെ സംയുക്ത യോഗം ഇന്ന് ഉച്ചയ്ക്ക് 2 ന് യൂണിയൻ ഹാളിൽ നടക്കും. ബാങ്ക് പ്രതിനിധികൾ, റിക്കവറി ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്ന് അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി അറിയിച്ചു.