ആലപ്പുഴ : തഴക്കര ഗ്രാമപഞ്ചായത്തിലെ കണ്ണാട്ട്‌മോടി, വെട്ടിയാർ താന്നിക്കുന്ന് പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്റി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. വെട്ടിയാർതാന്നിക്കുന്ന് കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം താന്നിക്കുന്നിൽ രാവിലെ 9 നും കണ്ണാട്ടുമോടി പദ്ധതിയുടെ ഉദ്ഘാടനം കണ്ണാട്ടുമോടിയിൽ രാവിലെ 10 നും നടക്കും.ആർ. രാജേഷ് എം. എൽ. എ ചടങ്ങുകളിൽ അദ്ധ്യക്ഷത വഹിക്കും.

ആർ.രാജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി കണ്ണാട്ട്‌മോടി പദ്ധതിക്കായി 29 ലക്ഷം രൂപയും വെട്ടിയാർ താന്നിക്കുന്ന് പദ്ധതിക്കായി 50 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്.