കായംകുളം: പത്തിയൂർ തൂണേത്ത് ഗവ.എസ്.കെ.വി.എൽ.പി സ്കൂളിന്റെ ശതാബ്ദിയാഘോഷം സമാപിച്ചു. സമാപന സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ൯.ആർ. പണിക്കർ, ഇടനിലത്ത് എസ്. വേലുക്കുട്ട൯ പിള്ള എന്നീ പൂർവ്വ വിദ്യാർത്ഥികളെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ആനന്ദ൯ ആദരിച്ചു. പൂർവാദ്ധ്യാപകരായ അബ്ദുൾ ജബ്ബാർ, ഭാനുമതി എന്നിവരെ ജില്ലാപഞ്ചായത്തംഗം ജോൺ തോമസ് ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ഇന്ത്യ൯ ആർമി മേജർ എസ്. ഷൈജു, കോമഡി സ്റ്റാർ ഗോകുൽ പത്തിയൂർ എന്നിവരെ വാർഡ് മെമ്പർ ദീപ. പി.എസ് അനുമോദിച്ചു.