കായംകുളം: ബഡ്ജറ്റിൽ നികുതി വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കണ്ടല്ലൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂർ വില്ലേജ് ആഫീസ് പടിയ്ക്കൽ നടത്തിയ ധർണ വേലഞ്ചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. എം.ബാലകൃഷ്ണൻ നായർ, പി.എസ്.ബാബുരാജ് ,എ.ജെ.ഷാജഹാൻ, എൻ.രാജഗോപാൽ, ബിജു ഈരിയ്ക്കൽ, എൻ.പ്രഹ്ലാദൻ, സുജിത്ത്കുമാർ, ബിന്ദു എന്നിവർ സംസാരിച്ചു.