ചേർത്തല:എസ്.എൻ.ഡി.പി യോഗം വടക്കും മുറി 470-ാം നമ്പർ ശാഖയിലെ വട്ടക്കാട്ട് ഭാഗം വിശ്വനാഥ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം 28ന് കൊടിയേറി മാർച്ച് 5ന് ആറാട്ടോടെ അവസാനിക്കും.28ന് രാവിലെ 8ന് സമ്പൂർണ നാരായണീയപാരായണം,വൈകിട്ട് 4ന് കൊടിക്കയർ വരവ്,,7നും 7.30നും മദ്ധ്യേ കുമ്പളങ്ങി സുധീഷ് മോഹൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് . 29ന് രാവിലെ 8.30ന് ശ്രീബലി,നവകം പഞ്ചഗവ്യം,രാത്രി 8.30ന് വിളക്കിനെഴുന്നള്ളിപ്പ്,വിശ്വനാഥ ക്ഷേത്ര വനിതാസമാജം വക ദേശതാലപ്പൊലി വരവ്,9ന് കലാമണ്ഡലം പാർവതി വർമ്മ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.മാർച്ച് ഒന്നിന് വൈകിട്ട് 7ന് ഭക്തിഗാനസുധ,രാത്രി 8.30ന് താലപ്പൊലി വരവ്,9ന് ഗാനമേള.2ന് രാത്രി 8.30ന് താലപ്പൊലി വഴിപാട്,തുടർന്ന് ചുറ്റമ്പല സംഭാവന സമർപ്പണം,9ന് മ്യൂസിക് ഫ്യൂഷൻ.3ന് വൈകിട്ട് 7.30ന് നൃത്തനൃത്യങ്ങൾ.4ന് പള്ളിവേട്ട ഉത്സവം,വൈകിട്ട് 5ന് ശ്രീബലി,രാത്രി 8ന് ക്ലാസിക്കൽ സിനിമാറ്റിക് ഓപ്പറേ ബാലെ,11ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്.5ന് ആറാട്ട് മഹോത്സവം,രാവിലെ 8ന് പന്തീരടി പൂജ,8.30ന് ശ്രീബലി,10ന് ആറാട്ട് പുറപ്പാട്,വൈകിട്ട് 6.30ന് ആറാട്ട് വരവേൽപ്പ്,,രാത്രി 8.30ന് ദീപാരാധന,9ന് കലശം,10ന് നാടകം .