ആലപ്പുഴ: പവർ ഹൗസ് ബ്രിഡ്ജ് (ശവക്കോട്ട പാലം) വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നാളെ മുതൽ നഗരത്തിൽ വാഹന ഗതാഗതം പുനഃക്രമീകരിക്കുമെന്ന് ജില്ലാപൊലീസ്‌ മേധാവി ജെയിംസ്‌ജോസഫ് അറിയിച്ചു. എറണാകുളം ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹങ്ങളും കൊമ്മാടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കൊമ്മാടി പാലം കയറി വലത്തോട്ട് തിരിഞ്ഞ് സെന്റ്‌മേരീസ് സ്‌കൂളിനു മുൻ വശത്തു കൂടി മട്ടാഞ്ചേരി പാലത്തിനു സമീപത്തു കൂടി ഇടത്തോട്ട് തിരിഞ്ഞ് വൈ.എം.സി.എ ജംഗ്ഷനിലെത്തി പാലം കയറിനേരേ കായംകുളം ഭാഗത്തേയ്ക്ക്‌ പോകണം.

കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ഇപ്പോഴത്തേ പോലെ ശവക്കോട്ട പാലം വഴി കടന്നുപോകാം.