അരൂർ: കർഷക തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കുവാനും പദ്ധതികൾ കർഷക തൊഴിലാളികൾക്ക് ഗുണകരമാക്കുവാനും നടപടി സ്വീകരിക്കണമെന്ന് ബി.കെ.എം..യു അരൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡൻറ് ടി. ആനന്ദൻ ഉദ്ഘാടനം ചെയ്തു കെ.പി. രാജൻ അദ്ധ്യക്ഷനായി. സി.പി.ഐ. സംസ്ഥാന കമ്മറ്റി അംഗം അഡ്വ.എം.കെ. ഉത്തമൻ മുഖ്യപ്രഭാഷ ണം നടത്തി. കെ.എ.സജീവൻ, ഇ.എസ്. ഷിഹാബുദ്ദിൻ,' കെ.കെ.കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. രാജൻ ( പ്രസിഡന്റ്), കെ പി.ദിലീപ് കുമാർ ( സെക്രട്ടറി), കെ.കെ.കുഞ്ഞപ്പൻ (ജോയിൻറ് സെക്രട്ടറി).