മാവേലിക്കര: നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന സെമിനാർ നഗരസഭ അദ്ധ്യക്ഷ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എസ്.സനിൽ പഞ്ചവത്സര പദ്ധതി രൂപീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സോമശേഖരൻപിള്ള ചർച്ചകളുടെ ക്രോഡീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി ജോൺ സ്വാഗതവും മുൻസിപ്പൽ എൻജിനിയർ അഞ്ജു.പി.ടി നന്ദിയും പറഞ്ഞു.