കുട്ടനാട്: എസ് എൻ ഡി പി യോഗം 21ാം നമ്പർ ശാഖയിലെ പൊങ്ങ പാലത്തിക്കാട്ട് ശ്രിഭദ്രാദേവി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞവും കുംഭപൂര മഹോത്സവും നാളെ ആരംഭിച്ച് മാർച്ച് 9ന് സമാപിക്കും. വൈകിട്ട് 7നും 8നും മദ്ധ്യേ കൊടിയേറ്റിന് ക്ഷേത്രാചാര്യൻ മുരളീധരൻ തന്ത്രി മുഖ്യ കാർമികത്വം വഹിക്കും. ഭദ്രദീപ പ്രകാശനം ചേന്നംങ്കരി കളത്തിപ്പറമ്പ് തോമസ് കെ തോമസും വിഗ്രഹ പ്രതിഷ്ഠ ബീനിഷ് രാജ് ശാന്തിയും നിർവഹിക്കും.തിരുവനന്തപുരം ശ്രിധര വൈദിക മഠം യജ്ഞാചാര്യൻ ദിലീപ് വാസവൻ നവാഹയജ്ഞത്തിന് നേതൃത്വം നൽകും. ശാഖ പ്രസിഡന്റ് കെ ഡി രമേശൻ ഗ്രന്ഥ സമർപ്പണം നടത്തും. ഇതോടനുബന്ധിച്ച് നടക്കുന്ന ഊട്ടുപുരയുടെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി നിർവഹിക്കും. കുട്ടനാട് സൗത്ത് യൂണിയൻ ജോയിന്റ് കൺവീനർ എ ജി സുഭാഷിനെ ചടങ്ങിൽ ആദരിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയംഗം എ കെ ഗോപിദാസ് സംസാരിക്കും. പ്രസിഡന്റ് കെ ഡി രമേശൻ അദ്ധ്യക്ഷതവഹിക്കും. ശാഖ സെക്രട്ടറി എസ് നിഷാന്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രമേശൻ നന്ദിയും പറയും