ഹരിപ്പാട്: ഇന്റർനാഷണൽ കോൺഗ്രസ്‌ (ഐ )മുതുകുളം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ മുതുകുളം സബ് ട്രഷറിയുടെ മുൻപിൽ കൂട്ട ധർണ നടത്തി. മുൻ എം. എൽ. എ ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. രാജഗോപാൽ അദ്ധ്യക്ഷനായി. ബി. വേണു പ്രസാദ്, എം. മധുസൂദനൻ, രവിപുരത്ത് രവീന്ദ്രൻ, ഐ. ദാസൻ, രാമചന്ദ്രക്കുറുപ്പ്, ശ്രീശാന്ത് എന്നിവർ സംസാരിച്ചു