തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഉളവയ്പ്പ് കായലിൽ സംസ്ഥാനസർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന കക്ക ഇട്ട് വളർത്തൽ പദ്ധതി നിർത്തലാക്കണമെന്ന് കോടംതുരുത്ത് വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ പി.പി.മധു അധ്യക്ഷത വഹിച്ചു.ദിലീപ് കണ്ണാടൻ, അഡ്വ.കെ.ഉമേശൻ,കെ.രാജീവൻ, കെ.വി.സോളമൻ,എസ്.ചന്ദ്രമോഹനൻ, സി.കെ.രാജേന്ദ്രൻ, കെ.ആർ.രാജു എന്നിവർ സംസാരിച്ചു.