ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠനോത്സവം തുടങ്ങി. വിദ്യാലയമികവുകൾ പൊതു സമൂഹത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഗീത ഉദ്ഘട്രനം ചെയ്തു. എസ്.എം.സി ചെയർമാൻ ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി. ബിന്ദു വിശദീകരണം നടത്തി. അനിതകുമാരി , എസ്.ഹരികുമാർ, സുഭാഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു . താമരക്കുളം ചാവടി എൽ.പി.എസിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഗീത പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ദീപ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീകുമാരി വിശദീകരണം നടത്തി. കഥയും കവിതയും നൃത്തവ്യം, നാടകവും, വിവണന മേളകളുമൊക്കെയായി കുട്ടികൾ പഠന മികവുകൾ അവതരിപ്പിച്ചു.