മാവേലിക്കര: യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിലുള്ള കേരളസർവകലാശാല നാടകോത്സവം മാവേലിക്കര ബിഷപ്മൂർ കോളേജിൽ നടന്നു. യുവസംവിധായകനും ബിഷപ്മൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അവസാന വർഷ വിദ്യാർത്ഥിയുമായ വി.രവിശങ്കർ നാടകോത്സവം ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി അഞ്ജു കൃഷ്ണ.ജി.ടി അദ്ധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി, അരുൺകുമാർ.എം എസ്, പ്രൊഫ.വർഗീസ് അനി കുര്യൻ, പ്രൊഫ.അനു മാത്യൂസ് എന്നിവർ സംസാരിച്ചു. എ.എ അക്ഷയ് സ്വാഗതം പറഞ്ഞു. ആകെ 12 നാടകങ്ങൾ അവതരിപ്പിച്ചു.