കൊയിലാണ്ടി: കിഴരിയൂർ ഗ്രാമപഞ്ചായത്ത് ഗ്രേഡ് വൺ ഓവർസിയർ മാവേലിക്കര കുറുഞ്ഞിക്കാട് ചാക്കാല വടക്കേത്തിൽ അഭിഷേക് ചന്ദ്രനെ (28) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം ടൗണിനടുത്താണ് സംഭവം.
യുവാവിന്റെ ഉടൽഭാഗം മാത്രമാണ് സംഭവസ്ഥലത്ത് കണ്ടത്. പയ്യോളിയിൽ നിന്നു എത്തിച്ച ഡോഗ് സ്‌ക്വാഡിലെ ജാക്കോയുടെ സഹായത്തോടെ ഒന്നര കിലോമീറ്റർ അകലെ നിന്ന് ശിരസ് കണ്ടെടുക്കുകയായിരുന്നു. കൊയിലാണ്ടി എസ്.ഐ കെ.കെ.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.