ചേർത്തല:മുഹമ്മ പാപ്പാളി ശ്രീ മഹേശ്വരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം മാർച്ച് ഒന്നിന് ആരംഭിക്കും. എട്ടിന് സമാപിക്കും. യജ്ഞവേദിയുടെ പന്തലിന്റെ കാൽനാട്ട് പ്രസിഡന്റ് സി.സി.സുനിൽകുമാർ നിർവഹിച്ചു.
മേൽശാന്തി ശ്യാം,വൈസ് പ്രസിഡന്റ് പി.വി.അപ്പുക്കുട്ടൻ, ജോയിന്റ് സെക്രട്ടറി എസ്.സുരാജ്, കെ.ആർ.പ്രദീപ്,കെ.എൻ വാസുദേവൻ എന്നിവർ പങ്കെടുത്തു.മാർച്ച് ഒന്നിന് വൈകിട്ട് 5ന് വെളിനിലം ക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര ആരംഭിക്കും. 7.30 ന് സപ്താഹ യജ്ഞത്തിന്റെ ദീപ പ്രകാശനം . ക്ഷേത്രം തന്ത്റി പ്രേംജി കൃഷ്ണൻ വിഗ്രഹപ്രതിഷ്ഠയും യജ്ഞാചാര്യൻ മണപ്പുറം ജയകുമാർ ഭാഗവത മാഹാത്മ്യപ്രഭാഷണവും നടത്തും. പ്രതിഷ്ഠാ വാർഷികം മാർച്ച് 10 ന് നടക്കും.