ചേർത്തല: കണിച്ചുകുളങ്ങരയിൽ ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. മറ്റ് പട്ടികൾക്കും പശു ഉൾപ്പെടെയുള്ള മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. .ഇന്നലെ വൈകിട്ട് 5.30 ഓടേയാണ് സംഭവം.കണിച്ചുകുളങ്ങര പടിഞ്ഞാറ് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തേയ്ക്ക് ഓടിയ തെരുവുനായയാണ് കൺ മുന്നിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിച്ചത്.മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര തോപ്പിൽ ഷീബ(55),കൊച്ചുവാഴക്കാട് മീനാക്ഷി(70),മണിയച്ചിറ ലാലി(38),മുത്തേടത്ത് വെളി ഭരതൻ(65)എന്നിവർക്ക് കടിയേറ്റു. ലാലിക്ക് ആഴത്തിൽ മുറവുണ്ട്.ഇവർക്ക് പുറമേ പ്രദേശത്തെ 7 പേർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.രാത്രി വൈകിയും കടിച്ച നായയെ കണ്ടെത്താനായിട്ടില്ല.