ചേർത്തല:അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മി​റ്റി ചേർത്തല നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ചേർത്തല താലൂക്ക് ആശുപത്രിയോട് യു.ഡി.എഫ് ഭരണനേതൃത്വം കാട്ടുന്ന അവഗണന അവസാനിപ്പിക്കുക,വനിതാ ഹോസ്റ്റൽ തുറന്ന് പ്രവർത്തിപ്പിക്കുക, മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, അഴിമിതയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ജില്ലാ സെക്രട്ടറി കെ.ജി.രാജേശ്വരി ധർണ ഉദ്ഘാടനംചെയ്തു. ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി.കെ.രാജപ്പൻനായർ, ഏലിക്കുട്ടി ജോൺ,വത്സല സുഗുണൻ,ബി.വിജയകുമാരി,കെ.രത്നവല്ലി,എസ്.സുനിമോൾ,രജിത അശോകൻ എന്നിവർ സംസാരിച്ചു. ദീപ സജീവ് സ്വാഗതംപറഞ്ഞു.