ഇലിപ്പക്കുളം: കിണറുമുക്ക് ഓംപള്ളിമഠം ശ്രീഭഗവതി ക്ഷേത്രത്തിൽ മകയിരr ഉത്സവവും ജീവത സമർപ്പണവും മാർച്ച് 3,4 തീയതികളിൽ നടക്കും. 3ന് രാവിലെ 7.30ന് ഭാഗവതപാരായണം, വൈകിട്ട് 5.40ന് ക്ഷേത്രം തന്ത്രി ക്ടാക്കോട്ടില്ലം നീലകണ്ഠൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ ജീവത സമർപ്പണം . 4ന് രാവിലെ 7.30ന് പാരായണം, 9ന് കലശപൂജ, 11ന് നൂറുംപാലും, 12.30ന് കഞ്ഞിസദ്യ, വൈകിട്ട് 4ന് നാരായണീയം, 6.30ന് ദീപക്കാഴ്ച, രാത്രി 7.30ന് എതിരേൽപ്പ്.