ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നദ്‌വത്തുൽ മുജാഹിദീൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമ്മേളനം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ പി.കെ.അബ്ദുൽഖാദർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തിന് എതിർ വശത്തുള്ള ആസാദി സ്ക്വയറിൽ വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം എ.എം.ആരീഫ് എം.പി ഉദ്ഘാടനം ചെയ്യും.ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ

കെ.എ.മുഹമ്മദ്, ഒ.എം.ഖാദർ, എം.റഫീഖ് എന്നിവർ പങ്കെടുത്തു.