ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്നതിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും മാർച്ച് ഒന്നിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ജനറൽ കൺവീനർ എ.എം.നസീറും വർക്കിംഗ് ചെയർമാൻ പി.കെ.മുഹമ്മദ് ബാദ്ഷ സഖാഫിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.30ന് ബീച്ചിൽ ഡോ. ബി.ആർ.അംബേദ്കർ നഗറിലാണ് സമ്മേളനം. നഗര ചത്വരത്തിൽ നിന്ന് ആരംഭിക്കുന്ന റാലി എ.എം.ആരിഫ് എം.പി ഫ്ളാഗ് ഓഫ് ചെയ്യും. സമ്മേളനം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കർ മുസ്ളിയാർ മുഖ്യപ്രഭാഷണം നടത്തും.മന്ത്രി ഡോ. ടി.എം.തോമസ് ഐസക്, അഡ്വ. എം.ലിജു തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പി.എ.ശിഹാബുദ്ദീൻ മുസ്ലിയാർ, കമാൽ എം.മാക്കിയിൽ, എ.അഹമ്മദ് നീർക്കുന്നം, നിസാർ പറമ്പൻ എന്നിവർ പങ്കെടുത്തു.