 ആരോപണം ഉന്നയിക്കുന്നവർ സ്വയം പരിശോധനയ്‌ക്ക് തയ്യാറാകണം

ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ കയർ വ്യവസായ മേഖലയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ കയറിന്റെ സംഭരണത്തിനും, വിപണനത്തിനും ഒപ്പം കയർ ഉൽപ്പങ്ങളുടെ സംഭരണ, വിതരണത്തിലും വലിയ വർദ്ധനവ് ഉണ്ടാക്കിയതായി കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ അറിയിച്ചു. കയറിന്റെ സംഭരണത്തിൽ 93ശതമാനവും കയർ ഉൽപ്പങ്ങളുടെ സംഭരണത്തിൽ 44ശതമാനവും വർദ്ധനവ് ഉണ്ടായി. യു.ഡി.എഫ് സർക്കാരിന്റെ 5 വർഷം കയർ വ്യവസായത്തിനുണ്ടായ സഹായം 542.24 കോടിയായിരുന്നെങ്കിൽ എൽ.ഡി.എഫ് സർക്കാരിന്റെ 4 കൊല്ലം കൊണ്ട് ഇത് 892.51 കോടിയായി വർദ്ധിച്ചു. പിരി തൊഴിലാളികൾക്ക് 50 രൂപ കൂലി വർദ്ധനവ് ഉണ്ടായപ്പോൾ പിരിക്കേണ്ട കയറിന്റെ നീളത്തിൽ വർദ്ധനവ് ഉണ്ടാക്കി എന്ന് പറയുന്നത്, സ്വന്തം സംഘടനയിലെ പ്രതിനിധിയായി ബന്ധപ്പെട്ട കമ്മറ്റിയിൽ ഉണ്ടായിരുന്ന ആളിനോട് അന്വേഷിക്കാതെ അബദ്ധം വിളമ്പുകയാണ്. പെൻഷൻ നിലവിൽ 1300 രൂപയാക്കി. വസ്തുതകൾ കണ്ടില്ലെന്ന് നടിച്ച് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രവർത്തനം ഖേദകരമാണ്. ആഭ്യന്തര പരിശോധനയ്‌ക്കെങ്കിലും ആരോപണം ഉയിക്കുന്നവർ തയ്യാറാവണം.

ജൂബിലി ആഘോഷം

കയർ കോർപറേഷന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം കഴിഞ്ഞ വർഷം ജൂലായ് 19ന് ആരംഭിച്ചത് സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളിസംഘടനകൾക്കും അറിയാം. 399 കോടിയിലേറെ രൂപയുടെ ഓർഡർ ലഭിച്ച കയർ കേരളയ്ക്ക് ധവളപത്രം പുറപ്പെടുവിക്കുന്നത് ഉന്നയിച്ചതു കൊണ്ടാണ് എങ്ങനെ ജൂബിലി ആഘോഷിക്കണമെന്നത് സർക്കാരിന്റെ നിർദ്ദേശം തേടി നടപ്പിലാക്കുവാൻ തീരുമാനിച്ചത്.

 നാല് തവണ മന്ത്രി പങ്കെടുത്തു

കയർ അപ്പക്‌സ് ബോഡി കഴിഞ്ഞ 4 വർഷത്തിനിടയിൽ 20 പ്രാവശ്യം യോഗം ചേർന്ന് വ്യവസായത്തെ കുറിച്ച് പരിശോധിക്കുകയുണ്ടായി. ല് തവണ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം മന്ത്രി പങ്കെടുത്ത് വിളിച്ചിട്ടുണ്ട്. കയർ തൊഴിലാളിയെ സംബന്ധിച്ച് കയറും കയർ ഉൽപ്പങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ പോലെയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചതിന്റെ തൊട്ടടുത്ത നിമിഷം അവയെ അഗ്നിക്കിരയാക്കിയത് വർത്തമാനകാല സമൂഹത്തിൽ ഒരൊറ്റപ്പെട്ട അമ്മ സ്വന്തം കുഞ്ഞിനോട് ചെയ്ത ക്രൂരതയായി കാണാനേ കഴിയൂ. സമരക്കാരുടെ നേതൃത്വത്തിൽ ഭരണത്തിലുള്ള സഹകരണ സംഘങ്ങളിൽ നൽകിയ ജോലിയും, കൂലിയും അനുബന്ധ കണക്കുകളും പരിശോധിച്ചാൽ സർക്കാർ നൽകിയ സഹായം ബോദ്ധ്യമാകുമെന്നും ടി.കെ.ദേവകുമാർ പറഞ്ഞു.