മാരാരിക്കുളം : വളവനാട് പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. മാർച്ച് 10ന് ആറാട്ടോടെ സമാപിക്കും.രാവിലെ 10നും 10.30നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ.വൈകിട്ട് 5ന് നനവ് ഫൗണ്ടേഷൻ ബാംഗ്ളൂർ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് വിതരണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷനാകും. 5.30ന് ചിക്കരകുട്ടികൾക്ക് സ്വീകരണം,രാത്രി 9ന് മുടിയേറ്റ്,ദേശതാലപ്പൊലി.നാളെ രാവിലെ 7.30ന് നാരായണീയപാരായണം, രാത്രി 8ന് ബാലെ.മാർച്ച് ഒന്നിന് വൈകിട്ട് 7.30ന് വീണാമൃതം.2ന് വൈകിട്ട് 7.30ന് ആലപ്പി രമണന്റെ ഗുരുദേവ പ്രഭാഷണം, രാത്രി 8.30ന് കുറത്തിയാട്ടം.7ന് രാവിലെ 8.30നും വൈകിട്ട് 5.30നും കാഴ്ചശ്രീബലി,7.30ന് ചേരുവാര താലപ്പൊലി,തുടർന്ന് നൃത്താരാധന,രാതി 10ന് നാടകം.12ന് കുരുത്തോല പടയണി. 8ന് രാവിലെ 10ന് ശാസ്താംപാട്ട്,വൈകിട്ട് 5.30ന് കാഴ്ചശ്രീബലി ,7.45ന് നൃത്തനൃത്യങ്ങൾ,രാത്രി 9.30ന് ഗാനമേള,12ന് ചൂട്ടുപടയണി.9ന് രാവിലെ 10ന് ശാസ്താംപാട്ട്,വൈകിട്ട് 3.30ന് ഗരുഡൻ പയറ്റ്,4ന് വേലതുള്ളൽ,5ന് അരിക്കൂത്ത്,7.30ന് ഗരുഡസംഗമവും വാദ്യമേളങ്ങളും,രാത്രി 9ന് പള്ളിവേട്ട,തുടർന്ന് പള്ളിനിദ്ര,9ന് ഗാനമേള.10ന് വടക്കേ ചേരുവാര ഉത്സവം,വൈകിട്ട് 4ന് വേലതുള്ളൽ,5ന് അരിക്കൂത്ത്,7ന് ദീപാരാധന,കളഭം തുടർന്ന് വെടിക്കെട്ട്,രാത്രി 9ന് ഗാനമേള,11ന് നാടകം.12.30ന് ആറാട്ട്.