# ജില്ലയിൽ പൂർത്തീകരിച്ചത് 15,884 വീടുകൾ

ആലപ്പുഴ: ലൈഫ് ഭവനപദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കുടുംബ സംഗമത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകൾ, 6 നഗരസഭകൾ എന്നിവിടങ്ങളിലും വീടുകൾ പൂർത്തീകരിച്ചുള്ള പ്രഖ്യാപനം നടത്തും. അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കളും പ്രഖ്യാപനത്തിൽ പങ്കെടുക്കും. സംസ്ഥാനതല പ്രഖ്യാപനത്തോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിൽ ഭവനങ്ങൾ ലഭിച്ച ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബയോഗങ്ങൾ നടക്കും.

.....

ജില്ലയിൽ

പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾ: 19309

നിർമ്മാണം പൂർത്തിയായത്: 15884

....

ഏറ്റവും കൂടുതൽ പൂർത്തിയാത്

# പഞ്ചായത്ത് (മണ്ണഞ്ചേരി): 415

# നഗരസഭ(ആലപ്പുഴ): 1618