കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ ഒന്നാമത് ബാച്ച് നാളെയും മാർച്ച് 1നും യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും.രാവിലെ 8.30ന് രജിസ്ട്രേഷൻ, 9ന് യോഗം കൗൺസിലർ പി.എസ്.എൻ.ബാബു കോഴ്സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. കൺവീനർ അഡ്വ.പി.സുപ്രമോദം സ്വാഗതവും ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് നന്ദിയും പറയും. വൈസ് ചെയർമാൻ എൻ.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റിവ് അംഗം വി.പി.സുജീന്ദ്രബാബു, സി.പി.ശാന്ത,സിമ്മി സിജി,ശ്രീജ രാജേഷ്, എ.വി.വിനോച്ചൻ, പീയുഷ് പി.പ്രസന്നൻ,ശ്യാം ശാന്തി എന്നിവർ സംസാരിക്കും. രാജേഷ് പൊന്മന, ഡോ.ശരത് ചന്ദ്രൻ തിരുവനന്തപുരം, അഡ്വ.വിൻസന്റ് ജോസഫ്, ആഷാ പ്രദീപ്, അനൂപ് വൈക്കം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസ് നയിക്കും. ഒന്നിന് വൈകിട്ട് 4ന് സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് അദ്ധ്യക്ഷത വഹിക്കും. സർട്ടിഫിക്കറ്റ് വിതരണം വൈസ് ചെയർമാൻ എൻ.മോഹൻദാസ് നിർവഹിക്കും.