ആലപ്പുഴ: എക്സൽ ഗ്ലാസ് ലിക്വിഡേറ്റ് ചെയ്യാതെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജനത ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പന്തളം മോഹൻദാസ് ആവശ്യപ്പെട്ടു. ജെ.ടി.യു.സി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പത്മകുമാർ കണ്ണന്തറ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.സാധുജൻ, ജോസ് ടി.ആലഞ്ചേരി, കെ.ജെ. ജയിംസ്, ഇക്ബാൽ ഖാൻ, സലിം മുരിക്കുംമൂട്, വിജയപ്പൻ എന്നിവർ സംസാരിച്ചു.