ആലപ്പുഴ:കാർഷിക മേഖലയിൽ സമഗ്രമായ ഉണർവുണ്ടാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് മന്ത്റി വി. എസ്.സുനിൽകുമാർ പറഞ്ഞു. ഓണാട്ടുകര എള്ള് പോലെയുള്ള കാർഷിക ഉത്പന്നങ്ങൾക്ക് ഭൗമസൂചികാ സംരക്ഷണം നേടി ഇവയുടെ മൂല്യം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
'ഓണാട്ടുകര എള്ളിന് ഭൗമസൂചികാ സംരക്ഷണം' എന്ന വിഷയത്തിൽ ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ. എം ആരിഫ് എം. പി മുഖ്യപ്രഭാഷണം നടത്തി.'ഓണാട്ടുകരയിലെ എള്ള് കൃഷി ശാസ്ത്രീയ സമീപനം' എന്ന വിഷയത്തിൽ ഡോ :പി. സുഷമാകുമാരി ക്ലാസ് നയിച്ചു. കേരള കാർഷിക സർവ്വകലാശാല മുൻ ഡീൻ ഡോ. സ്വരൂപ് ജോൺ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
ഡോ. സി. ആർ.എൽസി, കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസ്, വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ, കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് റിസർച്ച് ഡോ.പി. ഇന്ദിരാദേവി, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള തുടങ്ങിയവർ പങ്കെടുത്തു.