ആലപ്പുഴ:അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാം ഘട്ടം നിർമാണോദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും.മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും.എ.എം.ആരീഫ് എം.പി.മുഖ്യാതിഥിയാകും.

26.22 കോടി രൂപയ്ക്കാണ് തെക്കേപുലിമുട്ടിന്റെ ശേഷിക്കുന്ന പണികൾ പൂർത്തീകരിക്കുന്നതെന്ന് മന്ത്രി പി.തിലോത്തമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പദ്ധതിയുടെ ബാക്കി പ്രവൃത്തികളായ തെക്കേപുലിമുട്ട് ചെയിനേജ് 595 മീറ്റർ മുതൽ 1250 മീറ്റർ വരെയും വടക്കേപുലിമുട്ട് ചെയിനേജ് 260 മീറ്റർ മുതൽ 450 മീറ്റർ വരെയും പൂർത്തീകരിക്കേണ്ടതുണ്ട്.അനുബന്ധ ഘടകങ്ങളായ വാർഫ്, ലേലഹാൾ, വാട്ടർടാങ്ക്,ടോയ്ലെറ്റ് ബ്ളോക്ക്, അപ്രോച്ച് റോഡ്, കവേർഡ് ലോഡിംഗ് ഏരിയ എന്നിവ പൂർത്തിയാക്കാൻ 121 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.