ആലപ്പുഴ: ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം വാണിജ്യമേളയായ കേരള ട്രാവൽ മാർട്ടിന്റെ പ്രചാരണാർത്ഥം നടത്തുന്ന റോഡ് ഷോ ഇന്ന് ജില്ലയിൽ നടക്കും. ഉദയ് ബാക്ക് വാട്ടർ റിസോർട്ടിൽ വൈകീട്ട് 3.30ന് റോഡ് ഷോ ആരംഭിക്കും. ട്രാവൽമാർട്ടിലെ സ്റ്റാളുകളുടെ പ്രവർത്തനവും അവയെ സംബന്ധിച്ച വിശദാംശങ്ങളും റോഡ് ഷോയിലൂടെ നൽകും.