ചാരുംമൂട് : താമരക്കുളം കിഴക്കേ മുറി ദേവിവിലാസം 39-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നവതി ആഘോഷവും എൻഡോവ്മെന്റ് തുക സമാഹരണ ഉദ്ഘാടനവും അടുത്ത മാസം 1 ന് വൈകിട്ട് 3 ന് നടക്കും. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.ജി.മാധവൻ പിള്ള അദ്ധ്യക്ഷത വഹിക്കും. യുണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള എൻഡോവ്മെന്റ് നിധി സമാഹരണ ഉദ്ഘാടനം നിർവഹിക്കും.