ആലപ്പുഴ:ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രകടനവും ധർണയും നടത്തി.സംസ്ഥാന എക്സി അംഗം പി.പ്രസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി പി.വി.സത്യനേശൻ ,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.നാസർ, അഡ്വ പി.പി.ഗീത ,വി.സി.മധു,മണ്ഡലം അസി .സെക്രട്ടറിമാരായ ഡി.പി.മധു, ബി.നസീർ എന്നിവർ പ്രസംഗിച്ചു.