മാവേലിക്കര: എൻ.എസ്.എസ് യൂണിയനിൽ കെ.എം.രാജഗോപാലപിളള ചെയർമാനായി 13 അംഗ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. യൂണിയന്റെ നിലവിലുണ്ടായിരുന്ന ഭരണസമിതിയ്ക്ക് ക്വോറം നഷ്ടപ്പെട്ട് ഭരണസമിതി നിലവിലില്ലാതായ സാഹചര്യത്തിൽ എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ യൂണിയൻ ഭരണം ഏറ്റെടുത്താണ് അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചത്. ചെയർമാനെക്കൂടാതെ കെ.രാമകൃഷ്ണനുണ്ണിത്താൻ, പി.സേതുമോഹനൻപിള്ള, കെ.ജി.സുരേഷ്‌കുമാർ, എ.സദാശിവൻപിള്ള, രാജേഷ് തഴക്കര, പ്രൊഫ.ചന്ദ്രശേഖരൻപിള്ള, പ്രദീപ്കുമാർ, ജി.ശ്രീകുമാർ, എ.ഭാസ്‌കരൻപിളള, ജി.ചന്ദ്രശേഖരൻപിള്ള, ശ്രീകണ്ഠൻപിള്ള, പാലമുറ്റത്ത് വിജയകുമാർ എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയംഗങ്ങൾ.