a

മാവേലിക്കര: ദേശീയ ശാസ്ത്ര ദിനത്തിൽ ഈ വർഷത്തെ മുഖ്യവിഷയമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തെരഞ്ഞെടുത്ത ശാസ്ത്ര രംഗത്തെ വനിതകൾ എന്ന വിഷയത്തെ അധികരിച്ച് മാവേലിക്കര ശ്രീനാരായണ സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച ഏകദിന ശിൽപശാല ടി.കെ.മാധവ മെമ്മോറിയൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി ഷർമിള ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ഡോ.ഷെർളി.പി.ആനന്ദ് സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധികളായ റ്റി.കെ.ശശിധരൻ, ശിവദാസൻ, സ്റ്റാഫ് അഡ്വൈസർ രേണുക എന്നിവർ സംസാരിച്ചു. തുടർന്ന് പ്ളസ്ടൂ വിദ്യാർത്ഥികളായ ദേവജിത്, ആദിത്യ, ആര്യാലക്ഷ്മി, അതുല്യ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.