മാവേലിക്കര : വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി ഹെൽപ്പർ ഷോക്കേറ്റു മരിച്ചു. ചേർത്തല എരമല്ലൂർ തോട്ടപ്പള്ളി കടത്തിന് സമീപം കരിക്കനാംശേരി കമലഹാസൻ (46) ആണ് മരിച്ചത്. മാവേലിക്കര പുതിയകാവിൽ ഗവ.എൽ.പി സ്കൂളിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ ജോലി ചെയ്യുമ്പോഴാണ് കമലഹാസന് ഷോക്കേറ്റത്. പോസ്റ്റിൽ നിന്നും നിലത്തേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലഹാസനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്ക്കാരം പിന്നീട്. ഭാൎര്യ : മോളി (അംഗൻവാടി ടീച്ചർ). മക്കൾ- സേതു ലക്ഷ്മി, അഷ്ടപതി, ആദർശ്.
വൈദ്യുതി കമ്പികളിൽ സ്പെയ്സർ ഇടുന്നതിനായി ഏണിയിൽ കയറവേ തെന്നി വീഴുകയായിരുന്നെന്നും മേഖലയിലെ 2 ട്രാൻസ്ഫോർമറുകളിലെയും വൈദ്യുതി വിഛേദിച്ചിരുന്നതാണെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.