മാന്നാർ: ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ലാബ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ് ഉദ്ഘാടനം ചെയ്തു. പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഇ. എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ സുരേഷ്കുമാർ അദ്ധ്യക്ഷനായി. സകൂൾ മാനേജർ ഗോപി മോഹൻ മുഖ്യപ്രഭാഷണം നടത്തി. അഭിലാഷ് തൂമ്പിനാനത്ത്, പി സി ചെറിയാൻ, യോഹന്നാൻ, എസ് കൃഷ്ണൻ നമ്പൂതിരി, ഡോ. എസ് രമാദേവി, തുളസിദാസ്, വി അശ്വതി, മനോജ് എൻ നമ്പൂതിരി, ഉമാദേവി, ആർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം മറിയാമ്മ ഉമ്മൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി ജയദേവ് നന്ദിയും പറഞ്ഞു.