ആലപ്പുഴ: കയർ കോർപറേഷനിലും കയർഫെഡിലും കരാറടിസ്ഥാനത്തിലെന്ന പേരിൽ നടത്തിയ അനധികൃത നിയമനങ്ങളക്കുറിച്ച് സി.പി.ഐ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരണകാലത്ത് എപ്പോഴെങ്കിലും സി.പി.ഐയ്ക്കോ സി.പി.എമ്മിനോ ഇന്നത്തെപ്പോലെ സമരം ചെയ്യേണ്ടി വന്നിട്ടുണ്ടോയെന്നും ഷുക്കൂർ ചോദിച്ചു.
കയർ മേഖലയിൽ കയർപിരി തെഴിലാളികൾക്ക് പ്രതിദിന വേതനം 150 രൂപയിൽ നിന്ന് 300 ആക്കിയത് യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശാണ്.കഴിഞ്ഞ നാല് വർഷത്തിനിടയിൽ തെഴിലാളിക്ക് നാമമാത്രമായി 50 രൂപയുടെ വർദ്ധനവ് മാത്രമേഎൽ.ഡി.എഫിന് നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടുള്ളൂ.
കയർ വകുപ്പിൽ മാമാങ്കങ്ങളും ധൂർത്തും മാത്രമാണ് എല്ലാ വർഷവുംനടക്കുന്നതെന്ന് ഷുക്കൂർ ചൂണ്ടിക്കാട്ടി.