പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് എട്ടാം വാർഡിൽ കുന്നേൽ വെളി പരേതനായ ശങ്കുണ്ണിയുടെ മകൻ തമ്പിയെ (58) വീടിനുള്ളിൽ മരിച്ച നിലയയിൽ കണ്ടെത്തി. ഒറ്റക്കായിരുന്നു താമസം.കഴിഞ്ഞ ദിവസം വൈകിട്ടാണ് മൃതദേഹം ബന്ധുക്കൾ കണ്ടത്.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. വള്ളം പണി തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: മണിയൻ, അഭി, അമ്മിണി, പത്മിനി, പരേതയായ ചെല്ലമ്മ. മാതാവ്. പരേതയായ പെണ്ണാത്തി.