ചേർത്തല:എസ്.എൻ.ഡി.പി യോഗം കുറ്റിക്കാട്ട് ജ്ഞാനോദയം 522-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷനായി.ഭാരവാഹികളായി എൻ.തിലകൻ(പ്രസിഡന്റ്),കെ.ടി.ഷാജി(വൈസ് പ്രസിഡന്റ്),വി.രവീന്ദ്രൻ(സെക്രട്ടറി),വി.എം.ചെല്ലപ്പൻ(യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.കെ.സതീഷ്കുമാർ,കെ.ബി.സുരേഷ്കുമാർ,കെ.പി.ഭദ്രൻ,എം.ഡി.സജീവ്,പി.സിബു,സി.ഡി.വേണുദാസ്,പി.മോനി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി കെ.എ.പരമേശ്വരൻ,പി.ബാബു,കെ.കെ.തമ്പി എന്നിവരേയും തിരഞ്ഞെടുത്തു.