ചേർത്തല:കണിച്ചുകുളങ്ങരക്കാരുടെ ഉറക്കം കെടുത്തിയ പേപ്പട്ടിയെ പിടിക്കാൻ അധികൃതർക്കായില്ല. ഇന്നലെ 2 പേർക്കു കൂടി കടിയേ​റ്റു.

ബുധനാഴ്ച് ഇരുപതോളം പേരെ കടിച്ച പട്ടിയെ പിടികൂടാൻ 2 സ്‌ക്വാഡുകളാണ് ഇറങ്ങിയത്. വടിയും വലയുമായി ഇറങ്ങിയ സംഘങ്ങൾക്ക് മുന്നിൽ പല തവണ പെട്ടെങ്കിലും പട്ടി രക്ഷപ്പെട്ട് കടന്നുകളഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും മൃഗസംരക്ഷണ വകുപ്പ് അധികൃതരും അടങ്ങുന്നതായിരുന്നു സ്‌ക്വാഡ്. കണിച്ചുകുളങ്ങര,പൊക്ലാശേരി സ്‌കൂളുകളിൽ ജാഗ്രത നിർദേശം നൽകി. നടന്നു വരുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കൾപ്പൊപ്പം വരണമെന്നാണ് പ്രധാന നിർദേശം.ഇതിനിടെ നായയുടെ കടിയേറ്റ ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.ഇന്നലെ നായയെ പിടികൂടാൻ പോയ നാട്ടുകാരിൽ രണ്ട് പേർക്കാണ് കടിയേറ്റത്.