കായംകുളം: മുൻ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി കലാസാഹിത്യ വിഭാഗം കൺവീനറുമായിരുന്ന എൻ.മോഹൻകുമാറിന്റെ 20-ാം ചരമ വാർഷികം എൻ.മോഹൻകുമാർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും. രാവിലെ 8.30 ന് ഇല്ലിക്കുളത്ത് വീട്ടിൽ പുഷ്പാർച്ചന. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് എം. ലിജു അദ്ധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ സെക്രട്ടറി എം. വിജയമോഹൻ, എം. മുരളി, അഡ്വ.സി.ആർ ജയപ്രകാശ്, അഡ്വ. എ. ത്രിവിക്രമൻ തമ്പി, ജോൺസൺ എബ്രഹാം, വേലഞ്ചിറ സുകുമാരൻ, അഡ്വ.യു. മുഹമ്മദ്, പി.എസ് ബാബുരാജ്, കെ. പുഷ്പദാസ്, അൻസാരി കോയിക്കലേത്ത് തുടങ്ങിയവർ സംസാരിക്കും.