s

ആലപ്പുഴ: ജില്ലയിലെ ആദ്യ 'ബഗി ആംബുലൻസ്' മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ വിവിധ വാർഡുകളിൽ എത്തിക്കാനും വിവിധ പരിശോധനകൾക്കായി ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിൽ എത്തിക്കാനും ഉപകാരപ്രദമാണ് ബഗി ആംബുലൻസ്.
എം.എൽ.എയുടെ നിയമസഭാ മണ്ഡലം പ്രത്യേക വികസന നിധിയിൽ നിന്നും 5,40,000 രൂപ വിനിയോഗിച്ചാണ് ഇലക്ട്രിക് ആംബുലൻസ് വാങ്ങിയത്. ബാ​റ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി ആംബുലൻസിൽ ഡ്രൈവറെ കൂടാതെ മൂന്നു രോഗികൾക്ക് ഇരുന്നും ഒരു രോഗിയെ കിടത്തിയും യാത്ര ചെയ്യാം. ഗവൺമെന്റ് ഇമാർക്ക​റ്റ്‌പ്ലേസ് (ജി.ഇ.എം.) മുഖേനയാണ് ആംബുലൻസ് വാങ്ങിയത്. ആർക്കും അനായസേന ഓടിക്കുവാൻ കഴിയുന്ന ഈ ആംബുലൻസിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീ​റ്ററാണ്. ആശുപത്രി കോമ്പൗണ്ടിൽ പരമാവധി വേഗത 15 കിലോമീ​റ്റർ എന്ന നി​യന്ത്രണമുള്ളതിനാൽ ഈ ആംബുലൻസിനും ഇതേ വേഗതയാണ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന റൂട്സ് ഇൻഡസ്ട്രി ആണ് ഇലക്ട്രിക് ആംബുലൻസ് തയ്യാറാക്കിയിട്ടുള്ളത്.
ആർ. രാജേഷ് എം.എൽ.എ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു.

നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ സുമ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബി വിശ്വൻ, ജേക്കബ് ഉമ്മൻ, നഗരസഭാംഗം ഷൈനി തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ്, ഹോസ്പി​റ്റൽ മാനേജ്‌മെന്റ് കമ്മി​റ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കിടപ്പുരോഗികൾക്ക് അടക്കം ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് പരിശോധനയ്ക്കും മ​റ്റുമായി പോകാനുള്ള ബുദ്ധിമുട്ടുകൾ ഈ ആംബുലൻസിന്റെ വരവോടെ ഇല്ലാതാകും

ആർ. രാജേഷ് എം.എൽ.എ

......

5,40,000

എം. എൽ. എ പ്രത്യേക വികസന നിധിയിൽ നിന്നും 5,40,000 രൂപ വിനിയോഗിച്ചാണ്

ആംബുലൻസ് വാങ്ങിയത്.

30

ആംബുലൻസിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീ​റ്ററാണ്.

ബഗ്ഗി ആംബുലൻസ്

ബാ​റ്ററിയിൽ പ്രവർത്തിക്കുന്നതാണ് ബഗ്ഗി ആംബുലൻസ്

ഡ്രൈവറെ കൂടാതെ മൂന്നു രോഗികൾക്ക് ഇരുന്ന് യാത്ര ചെയ്യാം

ഒരു രോഗിയെ കിടത്തിയും കൊണ്ടുപോകാം