ആലപ്പുഴ : പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്ന ഭിന്നശേഷിക്കാരുടെ പെൻഷൻ കുടിശിക തീർക്കണമെന്നും പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പീൾസ് കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജീവ് ഭട്ട് യോഗം ഉദ്ഘാടനം ചെയ്തു. വി.ടി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മോബിൻ മുഹമ്മ,അനിൽ വെറ്റിലക്കണം,എം.കെ.സഹദേവൻ,സിദ്ധാർത്ഥൻ കുറുപ്പം കുളങ്ങര,മഹേശ്വരി ചിത്രാംഗദൻ,ബിജു കാവാലം എന്നിവർ സംസാരിച്ചു.