ആലപ്പുഴ: നാച്വറോപതി ആൻഡ് യോഗ ഫെഡറേഷന്റെ സ്നേഹ സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. കൺവീനർ ബേബിച്ചൻ ചെമ്മോത്ത് അദ്ധ്യക്ഷത വഹിച്ചു. . സംസഅഥാന സെക്രട്ടറി ഡോ.അനിൽ കൽപ്പറ്റ പ്രകൃതി ജീവനത്തെപ്പറ്റി വിശദീകരിച്ചു. ജില്ലാ കൺവൻഷൻ ഏപ്രിൽ 26 ന് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചു. ഡോ.ലീലാകുമാരി,കെ.സേതു.വെൺമേലിൽ ശിവാനന്ദൻ,ശൂലപാണി എന്നിവർ സംസാരിച്ചു.