ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ സെമിനാർ നാളെ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് രജിസ്ട്രേഷൻ. 10 ന് ഉദ്ഘാടനം മന്ത്രി ഡോ.ടി.എം.തോമസ് എെസക് നിർവഹിക്കും. കെ.ആർ.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ സമ്മാനദാനം നിർവഹിക്കും. സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് 'ഭരണഘടനയും നിയമവാഴ്ചയും ജനാധിപത്യവും' എന്ന വിഷയം അവതരിപ്പിക്കും.