അമ്പലപ്പുഴ: ഇരവുകാട് ശ്രീദേവി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് ഇന്ന് ഉച്ചയ്ക്ക് 12 നും 12.45 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 9 ന് സമാപിക്കും. 6 ന് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തോറ്റംപാട്ട്, കളഭാഭിഷേകം, ഗാനമേള ,7 ന് ആയില്യം തളിച്ചു കൊട, ദേശതാലപ്പൊലി, 8ന് താലിചാർത്ത് മഹോത്സവം .9ന് നടക്കുന്ന പൂര മഹോത്സവ ദിനത്തിൽ പൂരസദ്യ, കളിയാട്ടപ്പൂരം, അരിക്കൂത്ത്, തിരിപിടിത്തം, കൊടിയിറക്ക്, വലിയ കുരുതി, നാടകം എന്നിവ നടക്കും.