കായംകുളം: കേരളാസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കായംകുളം ടൗൺ ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ടൗൺബ്ലോക്ക് പ്രസിഡൻറ് കെ.വാസുദേവൻപിള്ള അദ്ധ്യക്ഷനായി. പ്രൊഫ.ബി.ജീവൻ, ഐ.ഹസൻകുഞ്ഞ്, എം.അബ്ദുൽറഹിം, എൻ.മാധവൻപിളള, പ്രൊഫ.എം.എൻ.ആർ.നായർ, കെ.രവീന്ദ്രകുറുപ്പ്, സി.ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ.വാസുദേവൻപിള്ള (പ്രസിഡന്റ്), എം.അബ്ദുൾ റഹിം (സെക്രട്ടറി), എൻ.മാധവൻപിള്ള (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.