ആലപ്പുഴ: പുന്നപ്ര മാർ.ഗ്രിഗോറിയോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ 'ഫൗണ്ടേഴ്സ് ഡേയും ഫാ.ഇഗ്നേഷ്യസ് കണ്ടംകുളം മെമ്മോറിയൽ ലക്ചറും' പ്രൊഫ.ഏബ്രഹാം അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ചെറിയാൻ അലക്സാണ്ടർ,വൈസ് പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് കാഞ്ചിക്കൽ,കോളേജ് ബർസാർ ഫാ.ബിജോയ് അറയ്ക്കൽ,സ്റ്റാഫ് പ്രതിനിധി ജോബിൻ.പി.ജോസഫ്,വിദ്യാർത്ഥിനി സിമി തോമസ് എന്നിവർ സംസാരിച്ചു.