new-house

മാന്നാർ: ഹൃദയാഘാതത്തിൽ മരണമടഞ്ഞ പാവുക്കര പന്തളാറ്റിൽ കിഴക്കേതിൽ പി ആർ രമേശിന്റെ കുടുംബത്തിന് 'ചങ്ങാതിക്കൊരു വീട് പദ്ധതിയിൽ' സൗഭാഗ്യ സ്വാശ്രയ സംഘം നിർമിച്ച സ്വപ്‌ന ഭവനത്തിന്റെ താക്കോൽ മന്ത്രി വി എസ്. സുനിൽ കുമാർ എസ് രാധാമണിക്ക് കൈമാറി. കുടുംബ സഹായ ഫണ്ട് സജി ചെറിയാൻ എം. എൽ. എ നിർവഹിച്ചു. ഷാജി കല്ലംപറമ്പിൽ അദ്ധ്യക്ഷനായി. 570 മീറ്റർ ചുറ്റളവിൽ നിർമിച്ച വീടിന് 10 ലക്ഷം രൂപാ ചെലവഴിച്ചാണ് രണ്ടുമുറി, അടുക്കള, ഹാൾ, ശുചിമുറി അടങ്ങിയ വീട് നിർമിച്ചത്. വി മനോജ്, സാബു കാവിൽ, പുനലൂർ സോമരാജൻ, കെ രഘുപ്രസാദ്, പ്രമോദ് കണ്ണാടിശേരിൽ, ഷൈനാ നവാസ്, പി എൻ ശെൽവരാജൻ, മുഹമ്മദ് അജിത്, മണി കൈയ്യത്ര, കെ ജി വിശ്വനാഥൻനായർ, മാന്നാർ അബ്ദുൾ ലത്തീഫ്, ജി ഹരികുമുമാർ, കെ എ കരീം, സുധീർ എന്നിവർ സംസാരിച്ചു.