കറ്റാനം: കട്ടച്ചിറ പള്ളിക്കൽ സുഭാഷ് ഗ്രന്ഥ പാരായണ സംഘത്തിന്റെയും വായനശാലയുടെയും നേതൃത്വത്തിൽ നാളെ വൈകിട്ട് 4.30ന് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ 'ഇൻഡ്യൻ ഭരണഘടന 'എന്ന വിഷയത്തിൽ മുൻ എം.പി .എം ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. കോശി അലക്സ് അദ്ധ്യക്ഷനാകും.