കറ്റാനം: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ മണ്ഡലം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന മങ്ങാരം, ഇലിപ്പക്കുളം, കറ്റാനം തുടങ്ങിയ ഭാഗങ്ങളിലെ ജലക്ഷാമം പരിഹരിഹരിക്കുവാൻ പഞ്ചായത്ത്‌ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് നന്ദകുമാർ, ഡി.സി.സി അംഗം ടി.ടി. സജീവൻ , സൽമാൻ പൊന്നേറ്റിൽ, അൻവർ മണ്ണാറ, ഫസൽ നഗരൂർ, നൂർജഹാൻ ഇർഷാദ് തുണ്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.