ആലപ്പുഴ : ജില്ല ജയിലിലെ താമസക്കാരെ മാനസിക പരിവർത്തനം നടത്തി നല്ല പൗരൻമാരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജില്ല പ്രൊബേഷൻ ഓഫീസും ജയിൽ വകുപ്പും ജില്ല ലീഗൽ സർവീസ് അതോറിട്ടിയും ആലപ്പുഴ പ്രസ് ക്ലബും സാഹിത്യ പ്രവർത്തക സഹകരണ സംഘവും ജില്ല ലൈബ്രറി കൗൺസിലും സംയുക്തമായി നടത്തുന്ന നേർവഴി സർഗ സദസ് ഏകദിന ദിന സാഹിത്യ ശില്പശാല ഇന്ന് നടക്കും. രാവിലെ 10.30ന് ജില്ല ജയിൽ ഓഡിറ്റോറിയത്തിൽ സബ് ജഡ്ജ് കെ.ജി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും ജയിൽ ഹെഡ് കോർട്ടേഴ്സ് ഡി.ഐ.ജി.എസ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.